Friday, July 10, 2026

Today Highlight

 കരുണാകരന്‍ സ്മാരക ഫണ്ട് ദുരുപയോഗം ചെയ്തു;  ആരോപണവുമായി പത്മജ Kerala
കരുണാകരന്‍ സ്മാരക ഫണ്ട് ദുരുപയോഗം ചെയ്തു; ആരോപണവുമായി പത്മജ

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മാരക നിര്‍മ്മാണത്തിനായി ശേഖരിച്ച ഫണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ദുരുപയോഗം ചെയ്തെന്ന ഗുരുതര ആരോപണവുമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍. കരുണാകരനോടുള്ള സ്‌നേഹത്തിന്റെ പേരില്‍ നിരവധി പേര്‍ സംഭാവന നല്‍കിയതായി തനിക്കറിയാമെന്നും, എന്നാല്‍ ആ തുകയുടെ കൃത്യമായ വിവരങ്ങള്‍ വ്യക്തമല്ലെന്നും അവര്‍ പറഞ്ഞു.

03-04-2026 2026-04-03 12:41:00
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കും Kerala
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കും

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഒരിക്കലും നടപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി ഡി-നോട്ടിഫൈ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഹൗസിംഗ് പദ്ധതി പൂര്‍ത്തിയായ ശേഷം ചെലവുകളുടെ കണക്കുകള്‍ പുറത്തുവിടുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകള്‍ ആദ്യം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

02-04-2026 2026-04-02 12:43:00

Our Videos