സിന്ധുനദിയിലെ വെള്ളം തങ്ങളുടെ അവകാശമെന്ന് പാകിസ്ഥാന്; ഇന്ത്യയെ ശക്തമായി പിന്തുണച്ച് കാനഡ
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ധുനദി ജല കരാര്‍ നിര്‍ത്തലാക്കിയ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്. ഇന്ത്യയുടെ ഈ നടപടി അപക്വമാണ് എന്നാണ് പാകിസ്ഥാന് ഊര്‍ജ്ജമന്ത്രി അവൈസ് ലെഗാരി പറഞ്ഞത്. സിന്ധു നദിയിലെ ഓരോ തുള്ളി വെള്ളത്തിന്റെയും അവകാശി പാക്കിസ്ഥാനാണെന്നും ലെഗാരി വ്യക്തമാക്കി. ഇന്ത്യയുടെ ജലയുദ്ധം അനധികൃതമാണെന്നും ഇത് അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും ലഗാരി വിമര്‍ശനമുന്നയിച്ചുകൊണ്ട് സംസാരിച്ചു.
24-04-2025
2025-04-24 13:23:00