വര്‍ഗീയവാദിയെന്ന് മുദ്രകുത്താന്‍ ശ്രമം; മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശന്
തന്നെ വര്‍ഗീയവാദിയെന്നു പ്രചരിപ്പിച്ച് വേട്ടയാടുകയാണെന്ന് ആരോപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. താന്‍ മുസ്ലിം വിരോധിയാണെന്ന തരത്തിലുള്ള പ്രചാരണം ലീഗ് നടത്തുകയാണെന്നും, കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയവാദിയായി തന്നെ ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
18-12-2025
2025-12-18 12:56:00