Thursday, July 9, 2026

Today Highlight

ഒരു പകല്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തു: മജിസ്‌ട്രേറ്റ് ജാമ്യം നല്‍കിയില്ലേല്‍ നാളെ ബോച്ചെ ജയിലില്‍; രഹസ്യമൊഴി നല്‍കി നടി Kerala
ഒരു പകല്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തു: മജിസ്‌ട്രേറ്റ് ജാമ്യം നല്‍കിയില്ലേല്‍ നാളെ ബോച്ചെ ജയിലില്‍; രഹസ്യമൊഴി നല്‍കി നടി

നടിയും മോഡലുമായി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തു. വയനാട്ടില്‍ നിന്ന് രാവിലെ എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകിട്ടോടെ കൊച്ചിയില്‍ എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മജിസ്‌ട്രേറ്റ് ജാമ്യം നിരസിച്ചാല്‍ ബോച്ചെയെ നേരെ ജയിലിലേക്ക് കൊണ്ടുപോകും.

08-01-2025 2025-01-08 20:15:00
നടിയുടെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന: മാസങ്ങള്‍ക്ക് ശേഷമുള്ള പരാതിക്ക് പിന്നില്‍ പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കമോ? Kerala
നടിയുടെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന: മാസങ്ങള്‍ക്ക് ശേഷമുള്ള പരാതിക്ക് പിന്നില്‍ പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കമോ?

ജൂല്ലറി ഉദ്ഘാടനത്തിനിടെ ലൈംഗീക ചുവയോടെ ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ അവഹേളിച്ചെന്ന് കാട്ടി നടി നല്‍കിയ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടിലെ ബോബി ചെമ്മണ്ണൂരിന്റെ റിസോര്‍ട്ടില്‍ നിന്ന് എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോച്ചെയേ കസ്റ്റഡിയിലെടുത്തത്. പ്രാഥമിഘട്ട ചോദ്യം ചെയ്യലാണ് നടക്കുന്നത്. അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

08-01-2025 2025-01-08 12:10:00

Our Videos