Thursday, July 9, 2026

Today Highlight

തന്നെ മാറ്റിയാല്‍ പ്രതിപക്ഷ നേതാവിനെയും മാറ്റണം; കടുത്ത നിലപാടുമായി സുധാകരന്‍: തര്‍ക്കം പരിഹരിക്കാനാകാതെ ഹൈക്കമാന്‍ഡ്; കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉടന്‍ ഉണ്ടായേക്കില്ല Politics
തന്നെ മാറ്റിയാല്‍ പ്രതിപക്ഷ നേതാവിനെയും മാറ്റണം; കടുത്ത നിലപാടുമായി സുധാകരന്‍: തര്‍ക്കം പരിഹരിക്കാനാകാതെ ഹൈക്കമാന്‍ഡ്; കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉടന്‍ ഉണ്ടായേക്കില്ല

അധികാര കേന്ദ്രങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായ കോണ്‍ഗ്രസില്‍ പ്രശ്‌നപരിഹാരത്തിനായി മുന്നോട്ട് വച്ച ഫോര്‍മുലയും പാളുന്നു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധാകരനെ നീക്കി വിഭാഗീയത അവസാനിപ്പിക്കാന്‍ നടത്തിയ നീക്കമാണ് എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. തനിക്ക് മാത്രം എന്താണ് അയോഗ്യതയെന്നും തന്നെ മാറ്റിയാല്‍ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് വി.ഡി. സതീശനേയും മാറ്റണമെന്ന് സുധാകരന്‍ നിലപാടെടുത്തു. ഇതോടെ വെട്ടിലായ ഹൈക്കമാന്‍ഡ് തല്‍ക്കാലം നേതൃമാറ്റ നടപടികള്‍ വേണ്ടെന്ന നിലപാട് സ്വീകരിച്ചതായാണ് സൂചന.

26-01-2025 2025-01-26 09:35:00
അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ നാട് കടത്തിയത് അഞ്ഞൂറിലേറെ കുടിയേറ്റക്കാരെ: വമ്പന്‍ സൈനീക ശക്തികളെ മുട്ടിക്കുത്തിക്കുന്ന അന്ത്യശാസനം; പുതിയൊരു സ്വേച്ഛാധിപതി പിറക്കുകയാണോ Analysis
അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ നാട് കടത്തിയത് അഞ്ഞൂറിലേറെ കുടിയേറ്റക്കാരെ: വമ്പന്‍ സൈനീക ശക്തികളെ മുട്ടിക്കുത്തിക്കുന്ന അന്ത്യശാസനം; പുതിയൊരു സ്വേച്ഛാധിപതി പിറക്കുകയാണോ

അമേരിക്കയുടെ പ്രസിഡന്റായി രണ്ടാമതും ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ വലിയ മാറ്റങ്ങള്‍ക്കാകും ലോകം സാക്ഷിയാകുകയെന്ന് നേരത്തെ മുതല്‍ക്കേ നിരീക്ഷണമുണ്ടായിരുന്നു. അത് അക്ഷരംപ്രതി ശരിവയ്ക്കുന്ന സംഭവവികാസങ്ങളാണ് ജനുവരിന് 20-ാം തീയതിക്ക് ശേഷം ലോകത്തും പ്രത്യേകിച്ച് അമേരിക്കയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയുടെ ആഭ്യന്തര പരിഷ്‌കാരങ്ങള്‍ക്ക് പുറമേ ലോകരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ വരെ നിര്‍ണായക ഇടപെടല്‍ ശക്തിയായി ട്രംപ് മാറിക്കഴിഞ്ഞു.

25-01-2025 2025-01-25 10:55:00

Our Videos