നിയമം എല്ലാ വിശ്വാസങ്ങള്‍ക്കും മേലെ: നെയ്യാറ്റിന്‍കരയിലെ വിവാദ കല്ലറ തുറന്നു; ഗോപന് സ്വാമിയുടെ മൃതദേഹം ഭസ്മത്തില്‍ മൂടി ഇരിക്കുന്ന നിലയില്‍
നെയ്യാറ്റിന്‍കരയിലെ ഗോപന് സ്വാമിയുടെ വിവാദ കല്ലറ തുറന്ന് പരിശോധന തുടങ്ങി. കല്ലറയില്‍ ഗോപന് സ്വാമിയുടേതെന്ന് വ്യക്തമാക്കുന്നു മൃതദേഹം കണ്ടെത്തി. ഇരിക്കുന്നനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലറയ്ക്കുള്ളില്‍ മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. മതദേഹം ഗോപന് സ്വാമിയുടേത് തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെയായിരിക്കും സ്ഥിരീകരിക്കുക.
16-01-2025
2025-01-16 08:45:00