Thursday, July 9, 2026

Today Highlight

രണ്ടുവയസുകാരിയുടെ കൊലപാതകം; അന്വേഷണം പുതിയ തലത്തിലേക്ക്, ജോത്സ്യന്‍ കസ്റ്റഡിയില്‍, കുട്ടിയുടെ അമ്മയ്‌ക്കെതിരെ പിതാവ് Kerala
രണ്ടുവയസുകാരിയുടെ കൊലപാതകം; അന്വേഷണം പുതിയ തലത്തിലേക്ക്, ജോത്സ്യന്‍ കസ്റ്റഡിയില്‍, കുട്ടിയുടെ അമ്മയ്‌ക്കെതിരെ പിതാവ്

ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശ്രിതുവിന്റെയും അമ്മവന്‍ ഹരികുമാറിന്റേയും ഗുരുവായ ജോത്സ്യനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കരിക്കകം സ്വദേശി ശംഖുമുഖം ദേവീദാസന്‍ എന്നയാളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നത്. കുടുംബത്തില്‍ അന്ധവശ്വാസം നിലനിന്നിരുന്നെന്നും ഇത് കണക്കിലെടുത്ത് ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണോ കൊലപാതകം നടത്തിയത് എന്നൊക്കെയുള്ള സംശയങ്ങള്‍ ദൂരീകരിക്കാനാണ് ജ്യോത്സ്യനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. ഇടയ്ക്ക് ശ്രീതു തല മുണ്ഡനം ചെയ്തിരുന്നു. ഇതും ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

31-01-2025 2025-01-31 14:57:00

Our Videos