സുനിത വില്യംസ് തിരിച്ചെത്തി
സുനിത വില്യംസും സംഘവും ഇന്ന് പുലര്‍ച്ചയോടെ ഭൂമിയിലേക്ക് തിരിച്ചെത്തി. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പേടകത്തില്‍ നിന്നും പുറത്തേക്കിറങ്ങിയത്. സംഘത്തെ വൈദ്യപരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, പിന്നെ റഷ്യന്‍ കോസ്മനോട്ട് അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍.
19-03-2025
2025-03-19 07:03:00