കിഫ്ബിയില്‍ സമഗ്ര മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കം; പ്രവര്‍ത്തനവും ധനസമാഹരണ രീതിയും പുനഃപരിശോധനയ്ക്ക്
തിരുവനന്തപുരം: കിഫ്ബിയുടെ പ്രവര്‍ത്തനത്തിലും ധനസമാഹരണ രീതികളിലും വ്യാപക മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം. വരുമാനം സൃഷ്ടിക്കുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന രീതിയിലേക്ക് കിഫ്ബിയുടെ പ്രവര്‍ത്തനം മാറ്റാനാണ് ആലോചന. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഉടന്‍ ചേരും.
30-05-2026
2026-05-30 13:44:00