തൃശൂര്‍ കോര്പറേഷന് മേയര്‍ ഡോ. നിജി ജസ്റ്റിന്; ഡെപ്യൂട്ടി മേയറായി എ. പ്രസാദ്
തൃശൂര്‍ കോര്പറേഷന് മേയറായി ഡോ. നിജി ജസ്റ്റിന് ചുമതലയേല്‍ക്കും. ഡെപ്യൂട്ടി മേയറായി കെപിസിസി സെക്രട്ടറി എ. പ്രസാദിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നാളെയാണ് തൃശൂരില്‍ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും തെരഞ്ഞെടുപ്പ് നടക്കുക. ഡിസിസി വൈസ് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് നേതാവുമാണ് ഡോ. നിജി ജസ്റ്റിന്. കിഴക്കുംപാട്ടുക്കര വാര്‍ഡില്‍ നിന്നാണ് ഇത്തവണ ഡോ. നിജി ജസ്റ്റിന് വിജയിച്ചത്.
25-12-2025
2025-12-25 12:54:00