പിണറായിയെ സി.പി.എമ്മിന്റെ അന്തകനാക്കി പി.വി. അന്‍വര്‍: മരുമകനുവേണ്ടി പാര്‍ട്ടിയെ കുരുതി കൊടുത്തു: മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അന്‍വര്‍
രാഷ്ട്രീയ ശത്രുക്കള്‍ പോലും പറയാന്‍ മടിക്കുന്ന ആരോപണങ്ങളാണ് ഭരണകക്ഷി എം.എല്‍.എ കൂടിയായ പി.വി. അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെയും സി.പി.എം നേതൃത്വത്തിന് നേരെയും ഉന്നയിച്ചത്. പിണറായി വിജയന് സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രി ആയേക്കുമെന്ന മുന്നറിയിപ്പ് പാര്‍ട്ടിയുടെ നിലവിലെ ദുരവസ്ഥയേയും അതിലേക്ക് നയിച്ച നേതാക്കളോടുള്ള എതിര്‍പ്പും പറയാതെ പറയുകയായിരുന്നു അദ്ദേഹം. മാത്രമല്ല പാര്‍ട്ടി എന്നും നിലനില്ക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും സാധാരണ പാര്‍ട്ടി അണികള്‍ തനിക്കൊപ്പം ഉണ്ടാകുമെന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
26-09-2024
2024-09-26 22:49:00