നെയ്യാറ്റിന്‍കര ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ കാണാതായി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ കാണാതായതായി പരാതി. സ്വര്‍ണാഭരണങ്ങള്‍, വെള്ളി ആഭരണങ്ങള്‍, സ്വര്‍ണക്കട്ടകള്‍ എന്നിവയാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. പാറശ്ശാല മഹാദേവക്ഷേത്രത്തിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങളാണ് കാണാതായതെന്നാണ് റിപ്പോര്‍ട്ട്.
09-06-2026
2026-06-09 14:47:00