Friday, July 10, 2026

Today Highlight

ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം കേന്ദ്രത്തെ അറിയിച്ചു: വീണ ജോര്‍ജ് Kerala
ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം കേന്ദ്രത്തെ അറിയിച്ചു: വീണ ജോര്‍ജ്

ആശ വര്‍ക്കര്‍മാരുടേതടക്കം നാലു പ്രധാന ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ അറിയിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതും കുടിശ്ശികയുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങളും പരിഗണിക്കാമെന്നു ജെ പി നദ്ദ ചര്‍ച്ചയില്‍ അറിയിച്ചുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. എയിംസ് സംബന്ധിച്ച വിഷയവും ചര്‍ച്ചയില്‍ ഉയര്‍ത്തിയതായി വീണ ജോര്‍ജ് അറിയിച്ചു.

01/04/2025 02:17 PM 2025-04-01 17:46:00

Our Videos