കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ട്: രാഹുല്‍ ഗാന്ധി
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് നേതാക്കളുടെ പത്രസമ്മേളനത്തില്‍ നിന്നുള്ള ഒരു ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അവര്‍ ഒന്നായി നില്ക്കുന്നു, മുന്നിലുള്ള ലക്ഷ്യത്തിന്റെ വെളിച്ചത്താല്‍ ഐക്യപ്പെടുന്നു, എന്ന് അദ്ദേഹം ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്കി, ടീം കേരള എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്.
02-03-2025
2025-03-02 16:12:00