Thursday, July 9, 2026

Today Highlight

 പ്രിയങ്കാ ഗാന്ധിക്കെതിരായ സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രേരിതമായ അധമ പ്രചരണങ്ങളെ കേരളം അവജ്ഞയോടെ തള്ളിക്കളയും: വിടി ബല്‍റാം Kerala
പ്രിയങ്കാ ഗാന്ധിക്കെതിരായ സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രേരിതമായ അധമ പ്രചരണങ്ങളെ കേരളം അവജ്ഞയോടെ തള്ളിക്കളയും: വിടി ബല്‍റാം

കടുവാ ആക്രമത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ വയനാട് എംപി പ്രിയങ്കാ ഗാന്ധിക്കെതിരായ സിപിഐഎം പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം. പ്രിയങ്കാ ഗാന്ധിക്കെതിരായ സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രേരിതമായ അധമ പ്രചരണങ്ങളെ കേരളം അവജ്ഞയോടെ തള്ളിക്കളയും. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കാനുള്ള ക്രിയാത്മക നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവരണം എന്നാണ് ബല്‍റാം പറഞ്ഞത്.

28-01-2025 2025-01-28 17:07:00
നെന്മാറ ഇരട്ടക്കൊലപാതകം: ചെന്താമരയെ കണ്ടെത്താനായില്ല, പൊലീസ് വീഴ്ചയില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ് Kerala
നെന്മാറ ഇരട്ടക്കൊലപാതകം: ചെന്താമരയെ കണ്ടെത്താനായില്ല, പൊലീസ് വീഴ്ചയില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്

നെന്മാറ ഇരട്ട കൊലപാതകത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചു എന്നാരോപിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടത്തിയത്. നെന്മാറ കൊലപാതകത്തിന് സാഹചര്യം ഉണ്ടാക്കിക്കൊടുത്തത് പൊലീസ് ആണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കൊല ചെയ്തത് ചെന്താമരയാണെങ്കില്‍ കൊലയ്ക്ക് അവസരമൊരുക്കിയത് നെന്മാറ സിഐ ആണ്. പരാതിയുണ്ടായിട്ടും പ്രതിയെ തലോടി വിട്ടത് എന്തിനെന്ന് പൊലീസ് വ്യക്തമാക്കണം എന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്.

28-01-2025 2025-01-28 15:00:00

Our Videos