Friday, July 10, 2026

Today Highlight

 കേന്ദ്രത്തിനെതിരെ യുഡിഎഫും എല്‍ഡിഎഫും വ്യാജ പ്രചാരണം നടത്തുന്നു; ബജറ്റില്‍ ലഭിച്ചത് മുന്തിയ പരിഗണനയെന്ന് കെ സുരേന്ദ്രന്‍ Kerala
കേന്ദ്രത്തിനെതിരെ യുഡിഎഫും എല്‍ഡിഎഫും വ്യാജ പ്രചാരണം നടത്തുന്നു; ബജറ്റില്‍ ലഭിച്ചത് മുന്തിയ പരിഗണനയെന്ന് കെ സുരേന്ദ്രന്‍

കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന് യുഡിഎഫും എല്‍ഡിഎഫും വ്യാജ പ്രചാരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേന്ദ്ര ബജറ്റില്‍ മികച്ച പരിഗണന തന്നെയാണ് കേരളത്തിന് നല്‍കിയിരിക്കുന്നത്. യുപിഎ സര്‍ക്കാര്‍ ഭരിച്ച പത്തുവര്‍ഷം നല്‍കിയതിനെക്കാള്‍ മൂന്നിരട്ടിയിലധികം തുക മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

04-02-2025 2025-02-04 20:28:00
  മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പരിഗണന  കേരളത്തിന് കേന്ദ്രം നല്‍കിയിട്ടുണ്ട്., മോദി ഉണര്‍ന്നു പ്രവര്‍ത്തിച്ചു, എന്നിട്ടും അദ്ദേഹം തള്ളിപ്പറയുന്നു; തുറന്നടിച്ച് ജോര്‍ജ് കുര്യര്‍ Kerala
മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പരിഗണന കേരളത്തിന് കേന്ദ്രം നല്‍കിയിട്ടുണ്ട്., മോദി ഉണര്‍ന്നു പ്രവര്‍ത്തിച്ചു, എന്നിട്ടും അദ്ദേഹം തള്ളിപ്പറയുന്നു; തുറന്നടിച്ച് ജോര്‍ജ് കുര്യര്‍

ബജറ്റില്‍ കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു എന്ന ഭരണ പ്രതിക്ഷ വാദങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യര്‍. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ എന്നും കേന്ദ്രം കേരളത്തിനാണ് പരിഗണന നല്‍കിയത് എന്നാണ് മധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. മോദി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. എന്നിട്ടും മോദിയെ തള്ളിപ്പറയുന്നു. കേരളത്തിന് ഒന്നും ചെയ്യുന്നില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും? വിഴിഞ്ഞം അനങ്ങിയത് മോദി വന്നതിന് ശേഷം മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.

04-02-2025 2025-02-04 16:00:00

Our Videos