ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ സ്വര്‍ണം കവര്‍ന്നതായി എസ്ഐടി റിപ്പോര്‍ട്ട്
ശബരിമലയില്‍ കൂടുതല്‍ സ്വര്‍ണക്കൊള്ള നടന്നിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോര്‍ട്ട്. ശ്രീകോവില്‍ വാതിലിന്റെ കട്ടിളയുടെ മുകള്‍പ്പടിയില്‍ ഘടിപ്പിച്ചിരിക്കുന്ന ചെമ്പ് പാളികളിലും, കട്ടിളയ്ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ശിവരൂപം, വ്യാളിരൂപം എന്നിവ അടങ്ങിയ പ്രഭാമണ്ഡലത്തിലുമുള്ള സ്വര്‍ണം കവര്‍ന്നതായാണ് കണ്ടെത്തല്‍.
01-01-2026
2026-01-01 12:57:00