എസ്.എഫ്ഐക്കു വേണ്ടി നടത്തുന്ന ഗുണ്ടാപ്പണി പോലീസ് നിര്‍ത്തണം, ഭരണം മാറും, നിങ്ങള്‍ ഇവിടെ തന്നെ കാണും: രമേശ് ചെന്നിത്തല
വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയേയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പോലീസിനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്എഫ്ഐക്കുവേണ്ടി നടത്തുന്ന ഗുണ്ടാപ്പണി പോലീസ് നിര്‍ത്തണം എന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. കെ.എസ്.യുവിന്റെ പ്രവര്‍ത്തകരെ അതിക്രൂരമായി മര്ദ്ദിച്ചൊതുക്കിക്കളയാമെന്ന് എസ്എഫ്ഐയുടെ പേരില്‍ തെരുവിലിറങ്ങുന്ന ക്രിമിനലുകള്‍ കരുതരുത്. അവര്‍ക്ക് സംരക്ഷണ കവചം തീര്‍ക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും എന്നത് മറക്കണ്ട. പിന്നെ സ്ഥിതിഗതികള്‍ കൈവിട്ടു പോയി എന്നാരും പരിതപിക്കരുത്. സംസ്ഥാനത്തെ അനാവശ്യമായ തെരുവുയുദ്ധത്തിലേക്കു നയിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
30-01-2025
2025-01-30 15:06:00