അടുത്ത പോലീസ് മേധാവിയാകാന്‍ അജിത്കുമാര്‍: സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ വ്യാപക വിമര്‍ശനം; കുഴലൂത്തുകാര്‍ക്ക് എന്തും വാരിക്കോരി നല്കുന്ന സര്‍ക്കാരെന്ന് ആക്ഷേപം
സമീപകാലത്തായി ഏറെ വിവാദങ്ങളില്‍ ഉള്‍പ്പെട്ട എ.ഡി.ജി.പി എം.ആര്. അജിത്കുമാറിനു ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്കാന് മന്ത്രിസഭാ യോഗ തീരുമാനം. ഐ.പി.എസ്. സ്ക്രീനിങ് കമ്മിറ്റി നല്കിയ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. വാര്‍ത്ത പുറത്തുവന്നതോടെ വ്യാപകമായ വിമര്‍ശനങ്ങളും ആക്ഷേപങ്ങളുമായി സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിറണായി വിജയനെതിരെയും ഉയരുന്നത്.
18-12-2024
2024-12-18 15:31:00