ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം ലഭിച്ചു. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും സമര്‍പ്പിച്ച ജാമ്യാപേക്ഷകളിലാണ് കോടതി ഉത്തരവ്. 41 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് തന്ത്രി ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ആറു പ്രതികളും ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുകയാണ്.
18-02-2026
2026-02-18 12:47:00