ഡല്‍ഹിയുടെ തേര് തെളിക്കാന്‍ ബിജെപി, അരവിന്ദ് കെജ്രിവാളിന് ദയനീയ പരാജയം; ആം ആദ്മിയുടെ ചൂലൊടിയുന്നു
ഡല്‍ഹി നിയസഭ തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ബിജെപി. കേവലഭൂരിപക്ഷം കടന്നതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയിലേക്ക് ബിജെപി നേതാക്കള്‍ കടന്നിട്ടുണ്ട്. മുഖ്യമന്ത്രി ആരാകും എന്ന വിഷയത്തില്‍ ഉള്‍പ്പടെ ചര്‍ച്ച പുരോഗമിക്കുന്നതായണ് വിവരം. കൂടാതെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ പ്രധാന മന്ത്രി മോദി 7 മണിക്ക് ദേശീയ ആസ്ഥാനത്തെത്തും. തലസ്ഥാനത്ത് താമരവിരയും എന്ന കാര്യം ഉറപ്പിച്ചതോടെ ഡല്‍ഹിയിലെ ബിജെപി ഓഫീസിന് പുറത്ത് വിജയാഘോഷവും നടക്കുന്നുണ്ട്.
08-02-2025
2025-02-08 13:15:00