Friday, July 10, 2026

Today Highlight

പാതിവില തട്ടിപ്പ്: അനന്തുവിന്റെ അക്കൗണ്ടുകളിലേക്ക് എത്തിയത് 548 കോടി Kerala
പാതിവില തട്ടിപ്പ്: അനന്തുവിന്റെ അക്കൗണ്ടുകളിലേക്ക് എത്തിയത് 548 കോടി

പാതിവില തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ അനന്തു കൃഷ്ണന്റെ സോഷ്യല്‍ ബീ വെന്‍ചേഴ്‌സ് എന്ന അക്കൗണ്ടിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈംബ്രാഞ്ച്. നിലവില്‍ അനന്തു കൃഷ്ണന്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണുള്ളത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാണ് അനന്തുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. രണ്ട് ദിവസത്തേക്കാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. മുവാറ്റുപുഴ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. അന്വേഷണ സംഘം പ്രതിയെ കൊച്ചിയിലെ ഓഫീസിലടക്കം കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും.

17/02/2025 11:08 AM 2025-02-17 15:38:00

Our Videos