Thursday, July 9, 2026

Today Highlight

 നിയമസഭ കയ്യാങ്കളി; മേശപ്പുറത്ത് കയറിയതില്‍ കുറ്റബോധം തോന്നിയിട്ടില്ലെന്ന് ശിവന്‍കുട്ടി Kerala
നിയമസഭ കയ്യാങ്കളി; മേശപ്പുറത്ത് കയറിയതില്‍ കുറ്റബോധം തോന്നിയിട്ടില്ലെന്ന് ശിവന്‍കുട്ടി

നിയമസഭ കയ്യാങ്കളി; മേശപ്പുറത്ത് കയറിയതില്‍ കുറ്റബോധം തോന്നിയിട്ടില്ലെന്ന് ശിവന്‍കുട്ടി വിവാദമായ നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തി മന്ത്രി ശിവന്‍കുട്ടി. മേശപ്പുറത്ത് കയറി പ്രതിഷേധം രേഖപ്പെടുത്തിയതില്‍ തനിക്ക് യാതൊരുവിധത്തിലുള്ള കുറ്റബോധവും തോന്നിയിട്ടില്ല എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ വീശിവന്‍കുട്ടി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു സമരം നടക്കുമ്പോള്‍ അതില്‍ ഇമേജ് നോക്കി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ആ സമയത്ത് മേശപ്പുറത്ത് കയറുകയല്ലാതെ തനിക്ക് മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ല അതിനാലാണ് മേശപ്പുറത്ത് കയറി നിന്ന് പ്രതിഷേധിച്ച് എന്നാണ് വി ശിവന്‍കുട്ടി ഇപ്പോള്‍ പറയുന്നത്. യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും വലിയ രീതിയില്‍ പ്രക്ഷോപം നടത്തുന്ന സമയമായിരുന്നു അത്. കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തിലായിരുന്നു പ്രതിഷേധം നടന്നത്. എന്നാല്‍ അദ്ദേഹം യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പം അകലെ നിന്നുകൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവിടെ 150ഓളം പൊലീസ് ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലത്തതിനാലാണ് നേരെ മേശപ്പുറത്ത് കയറി അങ്ങോട്ട് പോയത്. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും മാണി സാര്‍ ബജറ്റ് വായിച്ചു കഴിഞ്ഞു. അതിനാല്‍ തിരിച്ചു അങ്ങനെ തന്നെ നടന്നു വന്നു. ആ സമയം കുഞ്ഞാലിക്കുട്ടിയും മറ്റുള്ളവരും തന്നോട് താഴെയിറങ്ങാന്‍ ഇറങ്ങാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ താഴെയിറങ്ങിയപ്പോഴെക്കും രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്നു കുറഞ്ഞു തനിക്ക് ബോധക്ഷയം പോലെ തോന്നി. അതോടെ അവിടെ തന്നെ കിടിക്കേണ്ട അവസ്ഥ ഉണ്ടായി. അതൊരു ട്രോള്‍ ആയി മാറി എന്നുമാണ് ശിവന്‍കുട്ടി പറഞ്ഞത്.

26-01-2025 2025-01-26 18:45:00

Our Videos